ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബര്‍ഗിലാണ് മത്സരം. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്‍റി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിര്‍ത്താന്‍ ജൊഹാനസ്ബര്‍ഗില്‍ ജീവന്മരണപ്പോരിനാണ് സൂര്യ കുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്.