റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം കന്നി രാജ്യാന്തര ട്വന്‍റി 20 മത്സരം ഇന്ന് നടക്കും. ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20യാണ് റായ്‌പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്നത്. പരമ്പര തേടിയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. അതേസമയം റായ്പൂരിലെ കാലാവസ്ഥ മത്സരത്തിന് വില്ലനാകുമോയെന്നും ആശങ്കയുണ്ട്.മേഘാവൃതമായ കാലാവസ്ഥയാണ് രാവിലെ മുതല്‍ റായ്പൂരിലുളളത്