മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാകേസില്‍ കുടുക്കിയതിനെതിരെ വിഡി സതീശന്‍ രംഗത്ത്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് എതിരെ എടുത്തത് ജാമ്യമില്ലാകേസ്.പക്ഷേ ഇന്നലെ ഗവര്‍ണര്‍ക്ക് എതിരെ കരിങ്കൊടി കാണിച്ച കേസില്‍ എസ്എഫ്ഐക്ക് എതിരെ എടുത്തത് നിസാര കുറ്റം . ഈ രണ്ട് എഫ്ഐആര്‍ നോക്കിയാല്‍ മനസിലാകും വ്യത്യാസമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപസംഘങ്ങള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു