തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലേക്ക് ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് വീഡിയോ ജേപ്‍ണലിസ്റ്റ് ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ് ഇസാം അബ്ദല്ലയെയും പരിക്കേറ്റ ആറ് പേരെയും കണ്ടത്. പിന്നാലെ അവരില്‍ ചിലരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. കത്തിക്കരിഞ്ഞ ഒരു കാറും ദൃശ്യങ്ങളില്‍ കാണാം. അബ്ദല്ല കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. തത്സമയ സിഗ്നല്‍ നല്‍കുന്ന തെക്കന്‍ ലെബനനിലെ റോയിട്ടേഴ്‌സ് ക്രൂവിന്റെ ഭാഗമായിരുന്നു അബ്ദുല്ല. അതിര്‍ത്തി പ്രദേശത്ത് നടന്ന ഷെല്ലാക്രമണത്തില്‍ തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരായ തേര്‍ അല്‍-സുഡാനി, മഹര്‍ നസെ എന്നിവര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് അറിയി