തിരുവനന്തപുരം: നിയമനത്തട്ടിപ്പിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്വേഷണം പൂർത്തിയായ ശേഷം തനിക്ക് പറയാനുള്ളത് പറയും. തനിക്കെതിരെയും തന്റെ ഓഫീസിനെതിരെയും ഗൂഢാലോചന നടത്തിയവർ ആദ്യം കാര്യങ്ങൾ പറയട്ടെ. ഇതിന് ശേഷം പ്രതികരിക്കാമെന്നും വീണാ ജോർജ് പറഞ്ഞു.