55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും വിജയം കൈവരിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ 7,500ലധികം വിദ്യാർത്ഥികളാണ് ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ മൂന്നു വരെ നീണ്ടുനിൽക്കുന്ന മേളയിൽ 180ലധികം വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ പാടവം പ്രദർശിപ്പിക്കുന്നത്.