പാർലമെന്റിൽ ഗുരുതര സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് പ്രാഥമിക വിവരം. ഇയാളുടെ കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളെ കീഴടക്കിയെന്നാണ് വിവരം. എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.