കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍ വിചിന്തനം ചെയ്യണമെന്ന നിലപാടിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി മൂലം 4033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ടിലാണ് പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലുള്ളത്.