ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. മോഡി റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടയെന്നും മോഡി പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു. അപകടത്തിൽ അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു അപകടത്തിൽ ദുഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക് നാളെ സംഭവ സ്ഥലം സന്ദർശിക്കും.