ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് സമീപം കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് നിർദേശം. ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ വിൽക്കാം. കട ഉടമകൾക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.
ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ അന്നേദിവസം ജോലിക്ക് നിർത്താൻ ആകില്ല എന്നാണ് പൊലീസ് നിലപാട്. ആലുവ ഈസ്റ്റ് പൊലീസ് ആണ് കടക്കാർക്ക് നോട്ടീസ് നല്‍കിയത്