നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം തുടരും.ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം തലസ്ഥാന ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും.ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. മൂന്നാം നാൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിടെക്നിക്കിൽ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്.