നവകേരള സദസ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ പറഞ്ഞു. എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും.തെരഞ്ഞെടുപ്പ് വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കും. ഇത് മുൻപുമുളളതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി.