തിരുവല്ല: കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും തിരുവല്ലയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇത് സാധൂകരിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു