ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രംഗത്ത്. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഇന്നും ഗാസ അതിർത്തിയിൽ പ്രവേശിച്ചു. ഇന്നും ഗാസയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.