തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും മക്കളുടെ മുന്നിൽ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് അറിയിച്ച് ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്. ‘നാഗിൻ’ എന്ന ടെലിവിഷൻ പരമ്പയിലെ നടിയാണ് മധുര നായിക്. മധുര തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സങ്കടകരമായ വിഡിയോ സന്ദേശം പങ്കുവെച്ചത്.സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രവും അവർ ഇതോടെപ്പം പങ്കുവച്ചു. ഇന്ത്യൻ വംശജയായ ജൂതയാണ് മധുര.എന്റെ കുടുംബം നേരിടുന്ന സങ്കടവും വികാരങ്ങളും വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഹമാസിന്റെ രോഷത്തിൽ തെരുവുകൾ തീയിൽ കത്തുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദുർബലരുമായവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും അവർ പറഞ്ഞു.ഇതിനിടെ സന്ദേശം പുറത്തുവന്നതിന് ശേഷം മധുരയ്ക്ക് സൈബര്‍ ആക്രമണവും നേരിടേണ്ടിവന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ താരത്തിന്റെ കസിനെയും ഭര്‍ത്താവിനെയും ഇസ്രായേലില്‍ ഹമാസ് കൊലപ്പെടുത്തി: വീഡിയോ സന്ദേശം പങ്കുവെച്ച് നടി
![masura](https://kl2day.com/wp-content/uploads/2023/10/masura.jpg)