ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ വീണ്ടും ലോകക്രിക്കറ്റിന്റെ നെറുകയിലെത്തി. ലോക കപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യയെ അനായാസം പരാജയപ്പെടുത്തിയാണ് ഓസിസ് ലോക കിരീടം ചൂടിയത്. ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസീസിന് കരുത്തായത്. 240ൽ ഇന്ത്യയെ ഒതുക്കിയ ഓസ്ട്രേലിയൻ ബൗളർമാരും ഫൈനലിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.47 റൺസ് എടുക്കുന്നതിനിടെ ഇന്ത്യൻ പേസ് ബൗളർമാർ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ പിഴുതു.
241 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസിസിനെ ഇന്ത്യൻ ബൗളർമാർ തടയിടുമെന്ന് കരുതിയ നിമിഷമാണിത്. ഏഴ് റൺസ് എടുത്ത ഡേവിഡ് വാർണരെ മുഹമ്മദ് ഷമി പുറത്താക്കി. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ശുഭ്മാൻ ശ്രേയസ് അയ്യരും നിർണായക മത്സരത്തിൽ നിരാശപ്പെടുത്തി. രോഹിത് ശർമയും വിരാട് കോലിയും കെ.എൽ രാഹുലും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സൂര്യകുമാർ യാദവും രവീന്ദ്ര ജഡേജയും അവസരത്തിന് ഒത്ത് ഉയര്‍ന്നില്ല