പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ കോൺഗ്രസിന്‍റെ പ്രതിഷേധം. ഇതിനെതിരെ ബി.ജെ പി പ്രവർത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘർഷമായി. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ചു. ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവർത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.