കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർക്ക് ഓവര്‍ ടൈം ഡ്യൂട്ടി. പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് കാരണം.
രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹത്തിനൊപ്പം 40ലേറെ പോലീസുകാരാണ് ഉളളത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡ്യൂട്ടിക്ക് കയറിയവരില്‍ പലരും ഇപ്പോഴും ഡ്യൂട്ടിയിലാണ്.
വയനാട്ടിലും കണ്ണൂരിലും ഒരേ സംഘത്തെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് വേണ്ടി കണ്ണൂർ റേഞ്ച് ഡിഐജി നിയോഗിച്ചത്.