ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടി. ഒറ്റദിവസം കൊണ്ട് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 63 ഡോളര്‍ വര്‍ധിച്ച് 1932 ഡോളറായി. സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണം.സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്ക ഇസ്രയേലിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ വിമാനവാഹിനി കപ്പല്‍ മെഡിറ്ററേനിയല്‍ കടലില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ആയുധങ്ങള്‍ വിമാനമാര്‍ഗം ഇസ്രയേലില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക കൂടി സംഘര്‍ഷത്തിന്റെ ഭാഗമാകുമെന്ന ആശങ്ക നിക്ഷേപകരിലുണ്ട്. ആഗോള വിപണിയിലെ സ്വര്‍ണവില വര്‍ധന ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.