സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. നിരക്കുകൾ ഉയർത്തില്ലെന്ന ഫെഡ് റിസർവ് മിനിറ്റ്സ് സൂചനയെ തുടർന്നാണ് നിരക്കുകൾ കുറഞ്ഞത്. പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നു, ഇതും സ്വർണ വില കുറയാൻ കാരണമായി. കൂടാതെ നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.