പാലക്കാട് വിഎസിന്‍റെ പിറന്നാള്‍ ആഘോഷം: മുഖ്യാതിഥിയായി മുന്‍പേഴ്സണല്‍ സ്റ്റാഫ് എ സുരേഷ്

പാലക്കാട് നെൻമറയിൽ സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാളാഘോഷത്തിൽ മുഖ്യാതിഥിയായി അദ്ദേഹത്തിന്‍റെ മുൻ പേഴ്സണല്‍ സ്റ്റാഫ് എ. സുരേഷ്. ഇടതുപക്ഷ അനുഭാവികളുടെ കൂട്ടായ്മയായ ഇടം സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുണ്ടൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സുരേഷിനെ ക്ഷണിച്ചെങ്കിലും പിന്നീട് വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടം സാംസ്കാരിക വേദി സുരേഷിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഒന്നര പതിറ്റാണ്ടോളം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത് മഹത്തായ കാര്യമായി കരുതുന്നുവെന്നും വളരെയധികം അഭിമാനമുണ്ടെന്നും എ സുരേഷ് പറഞ്ഞു. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പാർട്ടി അനുഭാവികളുടെ സംഘടന നടത്തുന്ന പിറന്നാളാഘോഷത്തിൽ നിന്നൊഴിവാക്കിയത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കുകയും ചെയ്തിരുന്നു.

ഒരു കാലത്ത് പാർട്ടിയിലെ വിഭാ​ഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. മുണ്ടൂരിലെ പരിപാടിയില്‍നിന്നും ഒഴിവാക്കിയത് വ്യക്തിയെന്ന നിലയില്‍ പ്രയാസം തോന്നിയെന്ന് എ സുരേഷ് പ്രതികരിച്ചിരുന്നു. ‘സംഘാടകർ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പ്രവ‍‍ൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാർട്ടി വിരുദ്ധനായിട്ടില്ല. പുറത്തുപോയി പ്രകടനം നടത്തിയിട്ടില്ല.
പാർട്ടിയിൽ വിശ്വസിക്കണമെങ്കിൽ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്നെ പങ്കെടുപ്പിക്കുന്നതിൽ ബുദ്ധിമുട്ടും പ്രയാസവുമുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ആദ്യഘട്ടത്തിൽ പോസ്റ്റർ പുറത്തിറക്കിയത്.

spot_imgspot_img

Popular

More like this
Related

ലോഡ്ജില്‍ കഞ്ചാവ് വില്‍പ്പന :ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ്...

സ്വര്‍ണ്ണവില ഇടിഞ്ഞു :പവന് 53,840 രൂപ

  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800...

കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പിറകില്‍ സ്വകാര്യബസടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്

കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച് പേർക്ക്...

ഡെല്‍ഹിയിലെ അലിപൂരില്‍ നീന്തല്‍കുളത്തില്‍ 11 കാരന്‍ മുങ്ങിമരിച്ചു

ഡെല്‍ഹിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന ദില്ലിയിലെ...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]