മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ കുട്ടനാട്ടിലെ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വസതി സന്ദർശിച്ചു. കേരളത്തിലെ കാർഷിക രംഗം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാർഷികരംഗം അധപതിച്ചു. സർക്കാരാണ് സമാധാനം പറയേണ്ടത്.
തൻ്റെ ഉൽപ്പന്നം സർക്കാരിന് കൊടുക്കുന്നത് വഴി ഇപ്പോൾ കർഷകൻ കടക്കാരനാവുകയാണ് ചെയ്യുന്നത്. കർഷകരുടെ രക്ഷയ്ക്കായി ബിജെപി രംഗത്തുണ്ടാകും.ഡൽഹിയിൽ കർഷകർക്കായി സമരം നടത്തുന്നവർക്ക് മോദി വിരുദ്ധത മാത്രമാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.