അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് . മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്നാണ് സര്‍വേഫലം. രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയാണ് പറയുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവര്‍ 3 സീറ്റുകളിലേക്ക് ഒതുങ്ങാം. ജന്‍ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപി ഭരണം നിലനിര്‍ത്തുന്നതിന്‍റെ സൂചന നല്‍കുന്നു.