വൈരാഗ്യത്തിന്‍റെ പേരില്‍ അച്ഛന്‍ നടത്തിയത് ദാരുണകൊലപാതകം. കൊല്ലം പട്ടത്താനം ചെമ്പകശേരി നിവാസികള്‍ ഉണര്‍ന്നത് മൂന്ന് മരണവാര്‍ത്ത അറിഞ്ഞാണ്. 2 കുഞ്ഞുങ്ങളെ നിഷ്കരുണം കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത കേട്ടാണ്. കേട്ടവര്‍ ജോസ് പ്രമോദിന്‍റെ വീട്ടിലേക്ക് ഓടി. വീടിന്‍റെ സ്റ്റേെയര്‍കെയ്സില്‍ തൂങ്ങി ആടുന്ന 2 പിഞ്ചുഓമനകളെയാണ് കണ്ടത്. ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെറുപ്രായത്തില്‍ തന്നെ പ്രേമിച്ച് നടന്നവരാണ് ലക്ഷ്മിയും ജോസ് പ്രമോദും. പിന്നീട് ഡോ.ലക്ഷ്മി ജോസ് പ്രമോദിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികളായ ശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായി. പ്രമോദ് ഓട്ടോ ഡ്രൈവറായിരുന്നു. സ്ഥിരം മദ്യപാനിയും.കുറച്ച് നാള്‍ വിദേശത്തായിരുന്ന പ്രമോദ് തിരികെ എത്തിയിട്ട് ജോലിക്ക് പോകാതെ നടക്കുകയായിരുന്നു. പ്രമോദുമായി അകല്‍ച്ചയിലായതോടെ ലക്ഷ്മി പിജി പഠനത്തിനായി തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഏറെ നാളായി ഇവർ വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല.
ഭാര്യയുമായുളള അകര്‍ച്ചയാവും പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന അനുമാനത്തിലാണ് പൊലീസ്.
താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചു.
ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.