ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു. പെരുങ്കളത്തൂർ സ്വദേശി ജീവ(24) ആണ് കൊല്ലപ്പെട്ടത്.ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. യുവതിമായുളള ബന്ധത്തെ യുവതിയുടെ കുടുംബം എതിർപ്പറിയിച്ചിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.