ആലുവ ശ്രീമൂലനഗരം പഞ്ചായത്തിലെ എഇ എല്‍ദോ പൗലോസിനെതിരെ വ്യാപക പരാതി. ശ്രീമൂലനഗരം ഒന്നാംവാര്‍ഡിലെ പ്ലാന്‍ ലൈസന്‍സിയാണ് എഇക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. അഴിമതിക്കാരനായ എഇക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ലൈസന്‍സി അഖില്‍ പ്ലാകാര്‍ഡുമേന്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.ശ്രീമൂലനഗരം പഞ്ചായത്തിലെ എഇ ആഴ്ചയില്‍ 2 ദിവസം മാത്രമാണ് ഓഫീസിലെത്തുന്നതെന്നും കൈക്കൂലി വാങ്ങിയാണ് ജോലി ചെയ്യുന്നതെന്നും വ്യാപക പരാതിയുണ്ട്.കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി ഉപഭോക്താക്കളെ ദിനംപ്രതി ഓഫീസ് കയറ്റിയിറക്കുന്നതായാണ് പ്രധാന ആക്ഷേപം. 50 ലക്ഷം ചെലവില്‍ പണിയുന്ന കെട്ടിടത്തിന്‍റെ പെര്‍മിറ്റിനായി കടമ ഉടമയും പ്ലാന്‍ ലൈസന്‍സിയും ശ്രീമൂലനഗരം പഞ്ചായത്തില്‍ എത്തിയെങ്കിലും എഇ എല്‍ദോ പൗലോസ് ഓഫീസില്‍ ഇല്ലായിരുന്നു.
രണ്ടുമൂന്നുദിവസമായിട്ടും എഇ പെര്‍മിറ്റ് നല്‍കാന്‍ കെട്ടിടം കാണാന്‍ വരാത്തതിനെതിരെ എഇക്കെതിരെ സെക്രട്ടറിക്ക് പരാതി പറഞ്ഞു. ഇതില്‍ കുപിതനായ എഇ ഇന്നലെ കടമ ഉടമയുടെ മുന്നില്‍വെച്ച് പ്ലാന്‍ ലൈസന്‍സിയെ അധിക്ഷേപിക്കുകയും ഓഫീസില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടുകയുമായിരുന്നു.ഇതേതുടര്‍ന്ന് പ്ലാന്‍ ലൈസന്‍സി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കി. കൂടാതെ എഇക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് പ്ലാന്‍ ലൈസന്‍സിയുടെ തീരുമാനം