എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സർക്കാർ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും പലസ്തീൻ ഐക്യദാർഢ്യറാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ഹിറ്റ്ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. ഹിറ്റ്ലറുടെ ആക്രമണത്തെ ഇന്ത്യയിൽ ന്യായീകരിച്ച ഒരു കൂട്ടർ ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ നിലപാട് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. നിസ്സഹായരായ പലസ്തീൻ ജനതയ്ക്കെതിരെ ഭീകരമായ അക്രമം ഇസ്രായേൽ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാൻ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ചേരി ചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു. നെഹ്റു മുതൽ നല്ലൊരു കാലം വരെ രാജ്യം പിന്തുടർന്നു. അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പലസ്തീനെ അനുകൂലിച്ചു.