ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം” എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം” അളകനന്ദയുടെ കുടുംബ കഥയാണ്, അവളെ ഒരു ഐ.പി.എസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നംമാത്രമല്ല, ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടിക്കഥയാണ് ഈ പരമ്പര. ബന്ധങ്ങളുടെ , സൗഹൃദങ്ങളുടെ, സ്നേഹത്തിന്റെ രചനാത്മകമായ ആവിഷ്കാരമാണ് ഓരോ കഥാപാത്രങ്ങളും.രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , ലക്ഷ്മിപ്രിയ , സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം”, നവംബർ 20, 2023 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .