സാമൂഹ്യ മാധ്യമം വഴി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യയിലെ രാമക്ഷേത്രത്തിനും എതിരെ ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. ലഖ്നൗവിലെ ഗോമല്‍.തി നഗറിലെ വിഭൂതി ഖണ്ഡ് പ്രദേശത്തുനിന്ന് ഓംപ്രകാശ് മിശ്ര, തഹർ സിങ് എന്നിവരെയാണ് ഉത്തർ പ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബറിലാണ് ‘എക്സി’ൽ യോഗി ആദിത്യനാഥ്, എസ്.ടി.എഫ് മേധാവി അമിതാഭ് യാഷ് എന്നിവർക്കെതിരെയും അയോധ്യ രാമക്ഷേത്രത്തിനും എതിരെ ഇവർ ഭീഷണി മുഴക്കിയത്.ആലം അൻസാരി ഖാൻ, സുബൈർ ഖാൻ ഐഎസ്ഐ എന്നിങ്ങനെ മുസ്ലിം പേരുകളുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് ഇവർ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.