അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ എടത്വ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. തലവടി സ്വദേശിയായ വാതപ്പള്ളി ജോസ് തോമസ് (മോനിച്ചന്‍-58) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 യോടെ ആയിരുന്നു അപകടം. ആലപ്പുഴയില്‍ താമസിക്കുന്ന മോനിച്ചന്‍ കുടുംബവിട്ടിലേക്ക് വരുന്നതിനിടയില്‍
തിരുവല്ലായില്‍ നിന്ന് അമ്പലപ്പുഴയിലേക്ക് പച്ചകറിയുമായി പോയ പിക്കപ്പ് വാനുമായി മോനിച്ചന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.
എടത്വായില്‍ വാഹന അപകടം : ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു
![aal](https://kl2day.com/wp-content/uploads/2023/11/aal.jpg)