അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു ചക്കുളത്തുകാവ് ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനയും പൂജകളും നടന്നു. രാവിലെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ രാമായണ പാരായണം,അഖണ്ഡ നാമജപം ,പ്രസാദ വിതരണം വൈകിട്ട് ദീപ കാഴ്ച എന്നിവ നടന്നു.
ചടങ്ങിന് മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. മേല്‍ശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗദത്തന്‍ നമ്പൂതിരി ,ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് ,ഗോകുൽ ചക്കുളത്തുകാവ് ,ഹരികുമാർ ,രാജം രാധകൃഷ്ണൻ ,സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.