രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ ദുരന്തപ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് സന്ദര്‍ശിക്കും. കട്ടക്കിലെ ആശുപത്രിയും മോഡി സന്ദര്‍ശിക്കും.അതേസമയം റെയില്‍വേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടം സേഫ്റ്റി കമ്മീഷണര്‍ അന്വേഷിക്കും. അപകടത്തെ തുടര്‍ന്ന് 42 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് റദ്ദാക്കി. ഭുവനേശ്വര്‍ വഴി പോകുന്ന ട്രെയിന്‍ സര്‍വ്വീസുകളും പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് റെയില്‍വേ 10 ലക്ഷവും, കേന്ദ്രം 2 ലക്ഷവും, തമിഴ്നാട് സര്‍ക്കാര്‍ 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് റെയില്‍വേ അറിയിച്ചു