യുവാക്കളെ കൊലപ്പെടുത്താന്‍ശ്രമം :10 പേര്‍ അറസ്റ്റില്‍

കറുകച്ചാൽ കൂത്രപ്പള്ളി പള്ളിക്ക് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിൻ ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിൻ പി സിബിച്ചൻ (19), പത്തനംതിട്ട സ്വദേശി അമൽ രാജ് പി.ആർ (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂർക്കാട് ഭാഗത്ത് നിരപ്പേൽ വീട്ടിൽ ഗോപിക (23), തിരുവല്ല സ്വദേശി ആഷിഷ് എം.എ (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (26), തിരുവല്ല സ്വദേശി സാജു സി.എസ് (18), തിരുവല്ല കുറ്റൂർ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ സഞ്ചു കുമാർ (22) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ 19ന് വൈകിട്ട് കറുകച്ചാൽ കൂത്രപ്പള്ളി പള്ളിയുടെ റാസ നടന്നുകൊണ്ടിരുന്ന സമയത്ത് സംഘം ചേർന്ന് പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയതിനെ അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം പള്ളിയുടെ സമീപം താഴെ റോഡിൽ വച്ച് യുവാക്കളെ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്നും വാഹനത്തിൽ കടന്നുകളയുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആഷിഷ്, ക്രിസ്റ്റിൻ രാജു, സാജു, സഞ്ചു കുമാർ എന്നിവരെ പ്രതികൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശോഭ് കെ.കെ, എസ്.ഐ മാരായ അനുരാജ്, നജീബ്, സി.പി.ഒ മാരായ വിവേക്, സുരേഷ്, അൻവർ, നിയാസ്, രതീഷ്, ദിവ്യ, സിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. രാഹുൽ സുരേന്ദ്രന് തൃക്കൊടിത്താനം, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. രാഹുൽ, ജസ്റ്റിൻ, ഗോപിക എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

spot_imgspot_img

Popular

More like this
Related

ലോഡ്ജില്‍ കഞ്ചാവ് വില്‍പ്പന :ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ്...

സ്വര്‍ണ്ണവില ഇടിഞ്ഞു :പവന് 53,840 രൂപ

  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800...

കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പിറകില്‍ സ്വകാര്യബസടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്

കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യ ബസടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച് പേർക്ക്...

ഡെല്‍ഹിയിലെ അലിപൂരില്‍ നീന്തല്‍കുളത്തില്‍ 11 കാരന്‍ മുങ്ങിമരിച്ചു

ഡെല്‍ഹിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന ദില്ലിയിലെ...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]