പന്തളം | പിണറായി വിജയൻ സർക്കാരിന്റെ യുവജന വഞ്ചനയ്ക്ക് എതിരെ യുവമോർച്ച അടൂർ നിയോജക മണ്ഡലം നേതൃത്വത്തിൽ പന്തളം ടൗണിൽ നടന്ന കുറ്റവിചാരണ സദസ്സ് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ് ഉത്ഘാടനം ചെയ്തു.
യുവമോർച്ച ജില്ല പ്രസിഡന്റ് നിതിൻ എസ് ശിവ മുഖ്യ പ്രഭാഷണം നടത്തി.യുവമോർച്ച അടൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറി അഡ്വ ജി നന്ദകുമാർ,അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ അരുൺ താന്നിക്കൽ,
യുവമോർച്ച ജില്ല സെക്രട്ടറി ഷാഹിദ രാജേഷ്, ജില്ല മീഡിയ കൺവീനർ ശരത് കുമാർ, പന്തളം മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് എം ആർ,കർഷകമോർച്ച ജില്ല പ്രസിഡന്റ് ശ്യാം തട്ടയിൽ, ബിജെപി പന്തളം മുനിസിപ്പൽ പ്രസിഡന്റ് ഹരികുമാർ കോട്ടേത്ത്, പന്തളം ഏരിയ പ്രസിഡന്റ് സൂര്യ എസ് നായർ തുടങ്ങിയവർ സംസാരിച്ചു.