യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് കെഎസ് ഉണ്ണികൃഷ്ണൻ. 29 വയസ്സായിരുന്നു. ഇന്നലെയാണ് രാത്രിയാണ് അപകടമുണ്ടായത്.
ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് മോർച്ചറിയിലേക്ക് മാറ്റി.
ഗൾഫിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്.