നെതർലൻഡ്സിനെ 99 റൺസിന് തോൽപ്പിച്ചാണ് ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് വിജയം കൈവരിച്ചത്. മിച്ചൽ ബൗളിംഗിൽ തിളങ്ങിയതോടെയാണ് ഡച്ചുകാർ കൂറ്റൻ തോൽവി വഴങ്ങിയത്. സാൻറ്നറിന് പുറമേ മൂന്നു വിക്കറ്റ് നേടിയ മാറ്റ് ഹെൻട്രിയും ഒരു വിക്കറ്റ് വീഴ്ത്തി രചിൻ രവീന്ദ്രയും ബൗളിംഗിൽ തിളങ്ങി.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടി. എന്നാൽ ലക്ഷ്യം മറികടക്കാനുള്ള ഡച്ച് പരിശ്രമം പത്ത് വിക്കറ്റ് നഷ്ടത്തിൽ 46.3 ഓവറിൽ 223 റൺസിൽ അവസാനിച്ചു. മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടിയത്. വിൽ യംഗ്, രചിൻ രവീന്ദ്ര, നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാതം എന്നിവരാണ് അർധസെഞ്ച്വറി നേടിയത്. ഡരിൽ മിച്ചൽ (48), ഡേവോൺ കോൺവേ (32), മിച്ചൽ സാൻറനർ (36) എന്നിവരും ബാറ്റിംഗിൽ മികവ് പ്രകടിപ്പിച്ചു. എന്നാൽ ഗ്ലെൻ ഫിലിപ്സ് (4), മാർക് ചാപ്മാൻ (5) എന്നിവർ പെട്ടെന്ന് പുറത്തായി.