ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നാളെ അവസാന ട്വന്‍റി20 മത്സരത്തിനിറങ്ങും. രാത്രി 8.30ന് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്‍റി20യില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. നാളെ പരമ്പര ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യ പരമ്പര സമനിലയിലാക്കാനും.