ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടയില്‍ വിളളല്‍ . സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസം ശക്തമായതോടെ നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചു
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തിലെ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കൈയ്യിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അധികാരം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനംകൈയ്യാളുന്നതിലാണ് പാര്‍ട്ടികളില്‍ മുറുമുറുപ്പ് ഉള്ളത്.