അടുത്തിടെ ഒരു അഭിമുഖത്തില്‍ ചെന്നൈയില്‍ താമസിച്ച കാലത്തെ സംഭവങ്ങള്‍ ധ്യാന്‍ ശ്രീനിവാസന് പങ്കുവെച്ചിരുന്നു. അത് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. എന്നാല്‍ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ ഒരു കാര്യം മുക്കാലും നുണയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ഛന് ശ്രീനിവാസനും അമ്മ വിമലയും. മൂവി വേള്‍ഡ് മീഡിയ എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.