ഗോഡ്സെയെ പ്രശംസിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു. ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് എസ്എഫ്ഐ എൻഐടി യിൽ ബാനർ തൂക്കി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനർ. ഗോഡ്സെക്ക് നന്ദി പറഞ്ഞ എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പിലാണ് ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ളക്സ് വെച്ചത്. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്.