പയ്യന്നൂര്‍: പട്ടാപകല്‍ കടയില്‍ കയറി മൊബൈല്‍ ഫോണ്‍ ആക്സസറീസുകള്‍ കവര്‍ന്നു. സാധനം വാങ്ങാനെന്ന വ്യാജേന യുവാവും യുവതിയും കടയിലെത്തി സാധനങ്ങളുമായി കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മൊബെല്‍ ഗാരേജിലാണ് സംഭവം. മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ റിപ്പയറിങിനെത്തിയ ഇവര്‍ കട ഉടമയോട് മറ്റൊരു സാധനം കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടമ പുറത്തേക്കിറങ്ങിയ തക്കം നോക്കി റിപ്പയറിങിന്റെ പൈസ കൊടുക്കാതെ മേശയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആക്സസറീസുകളുമായി ഓടി രക്ഷപ്പെടുകയായിരുന്നു. കട ഉടമ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കടയിലെ നിരീക്ഷണ ക്യാമറയില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.