തൃശൂര് : അന്തിക്കാട് യുവതിയെ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
അന്തിക്കാട് യുവതിയെ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാഴൂർ പാറക്കുളം കൊട്ടേക്കാട്ടിൽ പ്രവീഷിനെ (കുതിര പ്രവി-36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലിസ് കേസെടുത്തു.
ഭാര്യയും മൂന്ന് മക്കളും ഉള്ളയാളാണ് പെയിന്റ് പണിക്കാരൻ കൂടിയാണ് പ്രതി പ്രവിഷ്. ഭർത്താവ് മരിച്ച് ഒരു കുട്ടിയുള്ള മതിലകം സ്വദേശിനിയായ കാമുകിയെ രണ്ടാഴ്ച മുൻപ് പ്രവീഷ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വടിവാളിന്റെ കൈപ്പിടി കൊണ്ട് പ്രതി കാമുകിയുടെ തലയിലും കൈക്കും വയറ്റിലും ആഞ്ഞടിച്ച് അവശനിലയിലാക്കിയിരുന്നു അതിന് ശേഷമാണ് അടുക്കളയിൽ നിന്ന് തിളച്ച വെള്ളമെടുത്ത് ശരീരത്തിലേക്ക് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശരീരമാകെ പൊള്ളിയ നിലയിൽ നിലവിളിച്ചു കൊണ്ട് അയൽ വീടുകളിലേക്ക് ഓടിയ യുവതിയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്തിക്കാട് പൊലിസാണ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ശരീരത്തിൽ 18 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ റൗഡി കൂടിയായ പ്രതിക്കെതിരെ അന്തിക്കാട് പൊലിസാണ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഇവരുടെ ശരീരത്തിൽ 18 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ റൗഡി കൂടിയായ പ്രവീഷിനെതിരെ നാല് കേസുകൾ ഉള്ളതായി അന്തിക്കാട് പൊലിസ് പറഞ്ഞു. അവിഹിതം ആരോപിച്ചാണ് ഇയാൾ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവതി പൊലിസിന് മൊഴി നൽകി. പ്രവീഷിനെതിരെ പൊലിസ് വധ ശ്രമത്തിനു കേസെടുത്തു. അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്ഐ സി. ഐശ്വര്യ, സി.പി.ഒമാരായ അനു, കമൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.