ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാത്ത ഇസ്രായേലിനെതിരെ യു.എൻ. ഇസ്രായേലിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു കൂടുതൽ ലോക രാജ്യങ്ങൾ പലതരത്തിലുള്ള നടപടികളിലേക്ക് നിങ്ങുന്നതിന് പിന്നാലെ യു.എന്നും കൂടി രംഗത്തെത്തിയത് ഇസ്രായേലിന് തിരിച്ചടിയായി. ഗസ്സയിൽ അടിയന്തരമായി കൂടുതൽ സഹായങ്ങളെത്തിക്കണം. പട്ടിണിയും രോഗഭീതികളും വ്യാപകമാണ്. ഇസ്രായേൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിച്ച് പലസ്തീൻ ജനതക്ക് അടിയന്തരമായി കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.കുടിയൊഴിപ്പിക്കലടക്കമുള്ള വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഗസ്സയിൽ നടക്കുന്നത്. താൽക്കാലിക വെടിനിർത്തലിനായി ചർച്ചകൾ നടക്കുന്നതിനിടിയലും ആശുപത്രികളിലടക്കം ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.അതെ സമയം ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട ചരക്കുകപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുകയാണ്. ഇതിന് പിന്നാലെ ഇസ്രായേൽ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയ മലേഷ്യയുടെ നടപടിയും തിരിച്ചടിയായിരിക്കുകയാണ്.