ന്യൂഡല്‍ഹി: ക്രിമിനൽ നിയമങ്ങളിൽ മാറ്റംവരുത്തിയുള്ള മൂന്ന് ബില്ലുകൾ രാജ്യസഭ പാസാക്കി. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നീ മൂന്ന് ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പാർലമെന്റിലെ സസ്പെൻഷൻ നടപടിക്കെതിരെ ഇന്ത്യ മുന്നണി മാധ്യമങ്ങളെ കാണും.പ്രതിപക്ഷമില്ലാത്ത സഭയിൽ പ്രധാനപ്പെട്ട എല്ലാ ബില്ലുകളും എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയി നടന്ന ചർച്ചയ്ക്കൊടുവിലാണ് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധമേതുമില്ലാതെ മൂന്ന് ക്രിമിനൽ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയത്. ഈ മൂന്നു ബില്ലുകൾക്കൊപ്പം ടെലി കമ്മ്യൂണിക്കേഷൻ ബില്ലും രാജ്യസഭ പാസാക്കി