കണ്ണൂര്‍: കണ്ണൂരിനും കാസര്‍കോടിനുമിടയ്ക്ക് ട്രെയിനിന് വ്യാപക കല്ലേറ് നടന്ന സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളികളയാതെ റെയില്‍വേ. ഇന്നലെ വൈകുന്നേരം മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറുണ്ടായത്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസര്‍കോടും ട്രെയിനു നേരെ കല്ലേറുണ്ടായി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. വൈകുന്നേരം 7.30ഓടെയാണ് സംഭവം. ടെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലെറുണ്ടായി. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 7:11 നും 7:16 നും ഇടയാണ് താഴചൊവ്വയിലും വളപട്ടണം ഭാഗത്തും വച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്നു പേര് റെയില്‍വേ പോലിസിന്റെ കസ്റ്റഡിയിലായി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. അട്ടിമറി സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി.