സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഇന്ന് ഉയർന്നു. ഇന്ന് 240 രൂപയാണ് ഉയർന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്.
ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. നവംബർ 4 മുതൽ കുറഞ്ഞ സ്വർണവില ഇന്നാണ് ഉയർന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.