മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടച്ചു.ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം ആയി.
കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും.
തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വയ്ക്കും.
2023-24 വർഷത്തെ 50 ലക്ഷം ഭക്തരാണ് ഈ വർഷം ശബരിമലയിൽ എത്തിയത്. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചു.