പഴയങ്ങാടി: വില്‍പനക്കായി എത്തിച്ച മാഹി മദ്യവുമായി പോലിസില്‍ നിന്നും പിരിച്ചുവിട്ട ഡ്രൈവര്‍ അറസ്റ്റില്‍. സ്വഭാവദൂഷ്യം കാരണം എറണാകുളം റേഞ്ച് പോലിസ് സേനയില്‍ നിന്നും പിരിച്ചുവിട്ട പഴയ ങ്ങാടി മൊട്ടാമ്പ്രം സ്വദേശി പി.വി ഷാജിയെ (53) യാണ് പഴയങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് മാഹി മദ്യവുമായി ഇയാള്‍ പിടിയിലായത്. പ്രതിയെ റിമാന്റ് ചെയ്തു.