തൃശൂര്‍ : മാളയില്‍ ബെെക്കിലെത്തി മാല പൊട്ടിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍.പാലക്കാട് കോട്ടായി സ്വദേശി 33 വയസ്സുള്ള അനീഷ് ആണ് പിടിയിലായത്.
ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപമുള്ള ആദിവാസി ഈരില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ മാള പോലീസിന്റെ പിടിയിലായത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം.മാള സ്വദേശി മല്ലികയുടെ ഒന്നേമുക്കാല്‍ പവന്റെ മാലയാണ് പ്രതി അനീഷും കൂട്ടാളി കൊടുങ്ങല്ലൂര്‍ സ്വദേശി അപ്പവും ചേര്‍ന്ന് ബെെക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞത്. ഇതില്‍ അപ്പുവിനെ 2021ല്‍ തന്നെ പിടികൂടിയോരുന്നു. എന്നാല്‍ മൊബെെല്‍ ഫോണ്‍ ഉപോയോഗിക്കാത്ത അനീഷ് ഇത്രയും നാള് വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.ഒടുവില്‍ മാള എസ്.ഐ വിമലും സംഘവും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്