കണ്ണൂര്‍: ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡെയറിയുടെ മുറ്റത്ത് മാര്‍ഗ തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്ത ലോറി നാലുമാസമായിട്ടും മാറ്റിയില്ല. ഉടമയുമായി പിണങ്ങിയതിനെ തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറി ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. മാര്‍ച്ച് 14നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉത്പന്നങ്ങളുമായി എംഎച്ച്12 പിക്യു 7717 നമ്പര്‍ ലോറിയെത്തിയത്. യാത്രാമധ്യേ ഉടമയുമായി തര്‍ക്കിച്ചെന്ന് ഡ്രൈവര്‍ അവിടത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. ലോഡ് ഇറക്കിയശേഷം താക്കോല്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. പിന്നീട് ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് മില്‍മ മാനേജര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വാഹനത്തിന്റെ ആര്‍സി ഉടമയ്ക്ക് രജിസ്ട്രേഡായി കത്തയച്ചിട്ടും ഫലമില്ല.